Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Comprehensive

Kottayam

സ​മ്പൂ​ര്‍​ണ ആ​രോ​ഗ്യ ശു​ചി​ത്വ പ​രി​ശോ​ധ​ന​യ്ക്ക് തു​ട​ക്ക​മാ​യി

 കു​റു​പ്പ​ന്ത​റ: മി​ഷ​ന്‍ 30 ഡേ​യ്സ് സ​മ്പൂ​ര്‍​ണ ആ​രോ​ഗ്യ ശു​ചി​ത്വ പ​രി​ശോ​ധ​ന​യ്ക്ക് മാ​ഞ്ഞൂ​രി​ല്‍ തു​ട​ക്ക​മാ​യി. മാ​ഞ്ഞൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ന്‍ ഭ​ക്ഷ​ണനി​ര്‍​മാ​ണ - വി​ത​ര​ണ സം​വി​ധാ​ന​ങ്ങ​ളി​ലെ​യും ആ​രോ​ഗ്യ ശു​ചി​ത്വ ഘ​ട​ക​ങ്ങ​ള്‍ മി​ക​വു​റ്റ​ത്താ​ക്കി നി​ല​നി​ര്‍​ത്താ​നു​ള്ള മി​ഷ​ന്‍ 30 ഡേ​യ്സ് കാന്പയിനാണ് തു​ട​ക്ക​മാ​യ​ത്.

മാ​ഞ്ഞൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നു ജോ​ര്‍​ജ് കാന്പയിന് തു​ട​ക്കം കു​റി​ച്ചു. ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിംഗ് കമ്മിറ്റി ചെയർമാൻ ടോ​മി കാ​റു​കു​ളം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെംബർ ശോ​ഭ ജെ​യിം​സ്, മെംബർ മാരായ സി.​എം. ജോ​ര്‍​ജ്, ജോ​ര്‍​ജ്കു​ട്ടി കാ​റു​കു​ളം, അ​നി ഏ​ബ്ര​ഹാം, മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ജെ​സിയ ജോ​ര്‍​ജ്, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി എ​സ്.​ ര​തീ​ഷ്, ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ ബി.​ ഷി​ബു​മോ​ന്‍, പ​ബ്ലി​ക് ഹെ​ല്‍​ത്ത് ന​ഴ്‌​സ് ജാ​ന്‍​സി ജോ​സ​ഫ്, വി​ഇ​ഒ റി​ന്‍​ഷാ​ദ്, ജൂ​ണി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രാ​യ ബി​ജു തോ​മ​സ്, ത​സ്‌​നി​യ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

മു​ഴു​വ​ന്‍ സ്ഥാ​പ​ന​ങ്ങ​ളി​ലും പ​ഞ്ചാ​യ​ത്ത് ലൈ​സ​ന്‍​സ്, ഭ​ക്ഷ​ണനി​ര്‍​മാ​ണ -വി​ത​ര​ണ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന എ​ല്ലാ​വ​ര്‍​ക്കും ഹെ​ല്‍​ത്ത് കാ​ര്‍​ഡ്, മു​ഴു​വ​ന്‍ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും കു​ടി​വെ​ള്ള ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന, പു​ക​യി​ല നി​യ​ന്ത്ര​ണ നി​യ​മം 2003 പ്ര​കാ​ര​മു​ള്ള മു​ന്ന​റി​പ്പ് ബോ​ര്‍​ഡ്, പ്ലാ​സ്റ്റി​ക് ഹ​രി​ത​ക​ര്‍​മ സേ​ന​യ്ക്ക് യ​ഥാ​സ​മ​യം കൈ​മാ​റു​ക, ഖ​ര-ദ്ര​വ മാ​ലി​ന്യ​ങ്ങ​ള്‍ ശാ​സ്ത്രീ​യമാ​യി സം​സ്‌​ക​രി​ക്കു​ക, പ​രി​സ​ര ശു​ചി​ത്വം എ​ന്നി​വ ഉ​റ​പ്പു വ​രു​ത്തു​ന്ന​തോ​ടൊ​പ്പം ഭ​ക്ഷ​ണനി​ര്‍​മാ​ണ - വി​ത​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍, പ​ഞ്ചാ​യ​ത്ത്, ആ​രോ​ഗ്യ​വ​കു​പ്പ് എ​ന്നി​വ​രെ​ല്ലാം ഏ​കോ​പ​ന​ത്തോ​ടെ​യു​ള്ള പ്ര​വ​ര്‍​ത്ത​ന അ​ന്ത​രീ​ക്ഷം ഒ​രു​ക്കാ​നും മി​ഷ​നി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്നു.
30 ദി​വ​സ​ങ്ങ​ള്‍ ദൈ​നം​ദി​നം ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​ക്ക് പൂ​ര​ക​മാ​യി, ആ​ഴ്ച​യി​ല്‍ ഒ​രി​ക്ക​ല്‍ സം​യു​ക്ത സ്‌​ക്വാ​ഡും ന​ട​ത്തു​ന്നു​ണ്ട്.

ഹെ​ല്‍​ത്തി കേ​ര​ള ഇ​ന്‍​സ്പെക്‌ഷനോടൊപ്പം പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ല്‍ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന സ​മ്പൂ​ര്‍​ണ ആ​രോ​ഗ്യ ശു​ചി​ത്വ പ​രി​ശോ​ധ​ന​യി​ലൂ​ടെ സ്ഥാ​പ​ന​ങ്ങ​ള്‍ മി​ക​വു​റ്റ​ത്താ​ക്കി മാ​റ്റാ​ന്‍ ക​ഴി​യു​മെ​ന്നും മി​ഷ​ന് എ​ല്ലാ​വ​രു​ടെ​യും സ​ഹ​ക​ര​ണ​വും പി​ന്തു​ണ​യു​മു​ണ്ടാ​ക​ണ​മെ​ന്നും മാ​ഞ്ഞൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നു ജോ​ര്‍​ജ് അ​റി​യി​ച്ചു
21 സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ മു​ഴു​വ​ന്‍ സ്ഥാ​പ​ങ്ങ​ള്‍​ക്കും മാ​ര്‍​ഗനി​ര്‍​ദേ​ശ​ക നോ​ട്ടീ​സ് ന​ല്‍​കി.
മൂ​ന്ന് സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് പ​ബ്ലി​ക് ഹെ​ല്‍​ത്ത് ആ​ക്ട് പ്ര​കാ​ര​മു​ള്ള നോ​ട്ടീ​സും ര​ണ്ട് സ്ഥാ​പ​ന​ങ്ങ​ള്‍​ക്കെ​തി​രേ മേ​ല്‍​ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചു.

Latest News

Corehub Up